ലക്നൗ: തികഞ്ഞ കഠിന്വാദ്ധ്വാനത്തിന്റെ ഫലമാണ് ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു പിന്നില്‍. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കഠിന പ്രയത്നത്തിന്റെ ഫലമായി 26 വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി യുപിയുടെ അധികാരം പിടിച്ചെടുത്തു. 403ല്‍ 312 സീറ്റുകളും സ്വന്തമാക്കി രാഷ്ട്രീയ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മേല്നോട്ടത്തിലാണ രാഷ്ട്രീയക്കളിക്ക് യുപിയില്‍ ഗോദയൊരുക്കിയത്. ഓം മാഥൂര്‍, സംസ്ഥാന പ്രസിഡന്റെ് കേശവ് പ്രസാദ് മൗര്യ, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നീവരാണ് പ്ലാനുകള്‍ നെയ്തൊരുക്കി തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത്.
175 മണ്ഡലങ്ങളിലെ ദളിത്ഒബിസി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അമിത്ഷാ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ഈ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി അമിത് ഷായടക്കം റാലിയില്‍ പങ്കാളിയായി. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായി 453 പൊതു യോഗങ്ങളാണ് സംഘടിപ്പിച്ചത്. മായാവതിയുടെ കയ്യിലുള്ള ദളിത് വോട്ട് ബാങ്കായിരുന്നു ധര്‍മ്മ ചേതന യാത്രയുടെ മുഖ്യ ലക്ഷ്യം.
സെപ്തംബറില്‍ നടത്തിയ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ക്യാമ്പയിനായിരുന്നു ബിജെപി വിജയത്തിലെ മറ്റൊരു സുപ്രധാന വഴിത്തിരിവ്.
900 റാലികള്‍, 67,000 പ്രവര്‍ത്തകര്‍, 10,000 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നീങ്ങനെ പോകുന്നു പ്രചരണതന്ത്രങ്ങള്‍. വിവര സാങ്കേതികതയില്‍ വിദഗ്ദരായ 25 അംഗ ടീമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നിയന്ത്രിച്ചിരുന്നത്. ഇവരുടെ കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും ഹൈടെക് പ്രചരണങ്ങളില്‍ സദാ ശ്രദ്ധപുലര്‍ത്തി. പതിനായിരത്തിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമെ നാലു ഫെയ്സ്ബുക്ക് പേജുകളും തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി നാലു പരിവര്‍ത്തന്‍ യാത്രകള്‍ സംഘടിപ്പിച്ചു. 403 നിയമസഭാ മണ്ഡലങ്ങളിലും പര്യാടനം പൂര്‍ത്തിയാക്കി വന്ന യാത്രയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്തു. അതിന്റെ ഭാഗമായി ലക്നൗവില്വന് റോഡ് ഷോയും നടന്നു. നാലു പരിവര്‍ത്തന്‍ യാത്രകളിലുമായി 50.65 ലക്ഷം പേര് പങ്കെടുത്തതായാണ് ബിജെപി വക്താക്കള്‍ പറയുന്നത്. യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് 1650 കോളേജ് സഭകള്‍ സംഘടിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യുവാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. വിദ്യാര്‍ത്ഥിനികളേയും വനിതകളേയും ലക്ഷ്യമിട്ട് സമൃതി ഇറാനിയുടെ നേതൃത്വത്തില്‍ 88 യുവ സമ്മേളനങ്ങളും 77 വനിതാ സമ്മേളനങ്ങളും നടത്തി.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് മുമ്പേ 33 എംപിമാര്‍ സജീവമായി മണ്ഡലങ്ങളില്‍ നിലക്കൊണ്ടു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉണ്ടാക്കുന്നതിനായി ജനങ്ങളുടെ പ്രതികരണമറിയാന്‍ 75 വീഡിയോ വാനുകളാണ് ഏര്‍പ്പാടാക്കിയിരുന്നത്. ഓരോ മണ്ഡലത്തിലുമുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു ഗവേഷണ സംഘവും ഉണ്ടായിരുന്നു. കര്‍ഷകര്‍ക്കായി പ്രത്യേക ക്യാമ്പയിനുകള്‍, 900 തിരഞ്ഞെടുപ്പ് റാലികളില്‍ 23 എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റൊരു ആകര്‍ഷകമായ സവിശേഷത എല്ലാ മണ്ഡലങ്ങളിലും നേതാക്കള്‍ ഹെലികോപ്ടറിലെത്തുന്നത് ഉറപ്പ് വരുത്തിയിരുന്നു എന്നതാണ്.
1999ല്‍ രാമജന്മഭൂമി വിവാദകാലത്താണു ബിജെപി ഇതിനു മുമ്പ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത്. അന്ന് അവിഭക്ത യുപിയിലെ 425 മണ്ഡലങ്ങളില്‍ 221 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തുടര്‍ന്ന് ബിജെപിയുടെ സീറ്റുകള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞ് കുറഞ്ഞു വരുന്നതാണ് കണ്ടത്. 1996ല്‍ 174, 2002ല്‍ 88, 2007ല്‍ 51, 2012ല്‍ 47 എന്നിങ്ങനെ ക്ഷയിച്ച് പോകുന്നതിനിടയിലാണ് ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൊയ്തത്.
Discussion about this post