ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ അങ്കമാലി ഡയറീസിനെ കുറിച്ചു വന്ന സിനിമാ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു മലയാളം ചാനലിന്റെ വെബ് സൈറ്റില്‍ വന്ന സിനിമാ റിവ്യു അതേ കുറിച്ചുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതികരണവും സൈബര്‍ പോരിലേക്കാണ് നിങ്ങുന്നത്. റിവ്യൂവിന് പ്രതികരണവുമായി സംവിധായകന് ലിജോ ജോസും എത്തിയത് സൈബര്‍ പോര് മുറുകാന്‍ കാരണമായി.ലിജോ ജോസ് ലേഖകനെ കളിയാക്കുന്ന രീതിയിലാണ് പ്രതികരിച്ചത് എന്നും ആരോപണമുണ്ട്.ലേഖകന്റെ ഫേസ്ബുക്ക് വാളില്‍ ലിജോ ജോസ് ആരാധകരുടെ തെറിവിളിയും ഭീഷണിയും തുടരുകയാണ്. അതേസമയം ചിത്രത്തെ കുറിച്ച് ഉന്നയിച്ച വിമര്ശനങ്ങല്ക്ക് മറുപടി നല്കാന് അങ്കമാലി ഡയറീസിന്റെ അണയറ പ്രവര്‍ത്തകര്‍ക്കായിട്ടില്ല എന്നാണ് എതിര് വിഭാഗത്തിന്റെ ആരോപണം.പകരം അശ്ലീലപദങ്ങളും പരിഹാസവും കൊണ്ട് പ്രതിഷേധിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
ചാനലിന്റെ വൈബ്സൈറ്റില്‍ വന്ന റിവ്യൂവിലെ പരാമര്‍ശങ്ങള്‍ ഇങ്ങിനെ.
‘കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടും അരാജക വാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപ്ലവം പോലെ മഹത്താക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കല്‍ പടം. കേരളത്തില്‍ ചരിത്രപരമായോ സാമൂഹിക സാംസ്കാരിക പരമായോ എടുത്ത് പറയത്തക്ക എന്തെങ്കിലും പ്രത്യേകത അങ്കമാലി എന്ന ചെറുകിട പട്ടണത്തിനുണ്ടോ.?
തുടക്കം മുതല്‍ ഒടുക്കം വരെ യുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത.സംവിധായകന് ലിജോ ജോസിന്റെ മറ്റൊരു ചിത്രം ആമേന്‍ കൂടി ഇവിടെ സ്മരണീയമാണ്.ഇതേ ജനുസ്സില്‍ ക്രൈസ്തവ മത ധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടി. കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തില്‍ പുണ്യാളന് അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിന്റെയും ക്ളാരനെറ്റിന്റേയും കുര്‍ബാനകളുടെയും അവസാനം ആമേന്‍ പറഞ്ഞു വെക്കുന്നത്.വിശുദ്ധന് എന്ന മത സങ്കല്പത്തിനെ മഹത്വ വല്ക്കരിക്കുവാന് വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേന്‍.ഇവിടെ അങ്കമാലി ഡയറീസിലും സ്ഥിതി സമാനമാണ്.അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്ലറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളും ,ബസ് സ്റ്റാന്‍ഡും റയില്‍വേ സ്റ്റേഷനും എന്തിനു കാര്‍ണിവല്‍ പോലും കാണിച്ചു കൊണ്ടുള്ള അവതരണ ഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്.അമ്പലങ്ങള്‍ അങ്കമാലിയില്‍ ഇല്ലാത്തതുകൊണ്ടാണോ എന്തോ.?ഒരെണ്ണം പോലും അതില്‍ കണ്ടതായി ഓര്‍ക്കുന്നില്ല.അവിടുന്നങ്ങോട്ട് പള്ളി സീനുകള്‍,പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കുര്‍ബാന,മനസ്സുചോദ്യം, മിന്നു കെട്ട്,ഈസ്റ്റര്‍ ,കരോള്‍,പ്രദക്ഷിണം,സര്‍വത്ര ക്രൈസ്തവമയം.സിനിമ കണ്ടുതീരുമ്പോള്‍ ഈ അങ്കമാലി എന്നത് ഒരു സര്‍വ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും.’
ഇത് കൂടാതെ; ‘ഇത്ര ചെറിയ പരിഗണന മാത്രം അര്‍ഹിക്കുന്ന ഒരു ജനപഥത്തെ ന്യൂയോര്‍ക്ക് പോലെ കൊളംബിയയിലെ മെഡലിന് പോലെ അല്ലെങ്കില്‍ മുംബൈ പോലെ കടും ചായത്തില്‍ വരച്ചു വെച്ചിരിക്കുകയാണ് ഈ സിനിമയില്‍.’ എന്നും, കേരളത്തില്‍ ഒരധോലോകം വളര്‍ന്നു വരുന്നുണ്ട്.ഓരോ ചെറു നഗരങ്ങളിലും അവര്‍ വേര് പടര്‍ത്തിയിരിക്കുന്നു.യുവാക്കള്‍ ആഘോഷമാക്കുന്ന ഈ ക്രിമിനല്‍ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. ആയതിലേക്കു ലിജോ ജോസ് പെല്ലിശ്ശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രം. എന്നും, ലേഖനത്തില്‍ ആരോപിക്കുന്നു ..
വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംവിധായകന് ലിജോ ജോസിന്റെ പ്രതികരണം ..
‘നല്ല മനോഹരമായ റിവ്യൂ .ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി.രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം’ എന്നാണ് ലിജോ ജോസ് പെല്ലിശേരി സിപിസി ഗ്രൂപ്പില്‍ നടത്തിയ പ്രതികരണം.’ ഇത് കൂടാതെ മിക്ക ട്രോള്‍ ഗ്രൂപ്പുകളും ഈ വിഷയത്തിലെ ട്രോളുകളാല്‍ നിറഞ്ഞിരിക്കുകയാണ്.
Discussion about this post