എറണാകുളം: മകൾ ദയ സുജിത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു പിള്ള. ‘ ഒരുമിച്ച്, ജീവിതം, പ്രണയം’ എന്നീ കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ അതിവേഗം വൈറൽ ആയി.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ പോസ്റ്റിൽ ലൈക്കുകൾ നിറഞ്ഞു. മകളുമൊന്നിച്ചുള്ള ആറ് ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു മഞ്ജു പിള്ളയും സുജിത്തും വേർ പിരിഞ്ഞത്. ഇനി തങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ലെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്നും വ്യക്തമാക്കി സുജിത്താണ് വിവാഹ മോചനത്തിന്റെ വിവരം പങ്കുവച്ചത്. എന്നാൽ മകൾ രണ്ട് പേർക്കൊപ്പവും നിൽക്കുന്നുണ്ട്. വിവാഹ മോചനത്തിന് പിന്നാലെ മകൾക്കൊപ്പമുള്ള ചിത്രം മഞ്ജു പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനും വലിയ പ്രേഷക പ്രീതി ആയിരുന്നു ലഭിച്ചിരുന്നത്.
Discussion about this post