എറണാകുളം: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് തീ പിടിച്ചു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾക്ക് തീ പിടിച്ചത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിയിരുന്നു.
മാലിന്യ പുക ഉയർന്നത് മൂലം സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ച്ചത്.
എഫ്എസിടി ടൗണ്‍ഷിപ്പിനുള്ളിലായിരുന്നു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീ പടര്‍ന്നത്. ആരാണ് മാലിന്യത്തിന് തീ ഇട്ടതെന്ന് വ്യക്തമല്ല. പുക ഉയര്‍ന്നതോടെ എഫ്എസിടി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Discussion about this post