കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്ലാസ്മുറിയില്‍ യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി.
സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയില്‍ കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരും മരിച്ചിരുന്നു. തീ കൊളുത്തിയതിനു ശേഷം ആദര്‍ശും മരിച്ചിരുന്നു. ലക്ഷ്മിയെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആദര്‍ശ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ആദര്‍ശ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
ലക്ഷ്മിയുടെ കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മിയോട് നേരത്തെ പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ലക്ഷ്മിയുടെ പരാതി പ്രകാരം മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. രാവിലെ കോളേജിലെത്തിയ ആദര്‍ശ് ലക്ഷ്മിയോട് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കോളേജില്‍ നിന്ന് മടങ്ങി ഉച്ചക്ക് തിരിച്ചു വരികയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ ക്ലാസ്സിലെത്തി ലക്ഷ്മിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലാസ്സില്‍ നി്ന്ന് ഇറങ്ങിയോടിയ ലക്ഷ്മി ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്തുടര്ന്നെത്തിയ ആദര്‍ശ് ലക്ഷ്മിയെ തീ കൊളുത്തി തന്റെ ദേഹത്തും തീ കൊളുത്തുകയായിരുന്നു.
സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കോളേജിലെത്തിയതായിരുന്നു കൊല്ലം സ്വദേശിയായിരുന്ന ആദര്‍ശ്.
Discussion about this post