മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ പിണറായി വിജയനുള്ള ‘പണി’യാണെന്ന് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലിം ലീഗിലെ ഏറ്റവും പ്രബലനായ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ താരതമ്യേന ശക്തനല്ലാത്ത എന്‍ബി ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു കോടിയേരിയുടെ വാക്കുകള്‍. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷത്തിലേക്ക് അടുക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി പറയുന്നത്. എന്നാല്‍ ഫൈസലിനെ പോലുള്ള പുതുമുഖ സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി എല്‍ഡിഎഫിന് ഏറെയൊന്നും മുന്നോട്ട് പോകാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈയൊരു സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന കോടിയേരിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രബലനായ ഒരു സ്ഥാനാര്‍ത്തിയെ നിര്‍ത്തണമെന്ന് സിപിഎമ്മില്‍ തന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ശക്തിയുള്ള ടി.കെ ഹംസയെ പോലെയുള്ള നേതാക്കളെ മത്സരിപ്പിക്കണമെന്നായിരുന്നു ഇവരുട ആവശ്യം. ഒരട്ടിമറി വിജയസാധ്യത തന്നെ ഇതുമൂലം ഉണ്ടാകുമെന്ന വാദവും ഇവര്‍ മുന്നോട്ട് വച്ചു. എന്നാല്‍ ടി.കെ ഹംസയേയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെയും വെട്ടി ഡിവൈഎഫ്ഐ ജില്ല നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയ്ക്കകത്ത് തന്നെ ചര്‍ച്ചയായിട്ടുണ്ട്.
സിപിഎമ്മിനോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന ലീഗ് നേതാവാണ് പി.കെ കുഞ്ഞാലികുട്ടി. അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് പറഞ്ഞയക്കേണ്ടത് കേരളത്തില്‍ പിണറായി വിജയന് നേതൃത്വം നല്കുന്ന ഭരണകക്ഷിയ്ക്ക് ഗുണകരമാകും. പിണറായിയുമായി സൗഹൃദം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് പിണറായി. ഈ സാഹചര്യത്തില്‍ മലപ്പുറത്ത് എല്‍ഡിഎഫും, യുഡിഎഫും തമ്മില്‍ സൗഹൃദമത്സരമാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇവരുടെ അഡ്ജസ്റ്റമെന്റ് രാഷ്ട്രീയം മറനീക്കി പുറത്ത് വന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
കേരളത്തില്‍ ക്രമസമാധാന നില തകര്‍ച്ച, അരിയ്ക്കുള്പ്പട നിത്യോപയോഗ സാധനങ്ങളുട വിലക്കയറ്റം തുടങ്ങി സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഈ സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് കാര്യമായ മുന്നേറ്റം കാഴ്ച വെക്കാനാവില്ല എന്നാണ് വിലയിരുത്തല്‍. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രഖ്യാപിക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ആത്മഹത്യപരമാകും. മലപ്പുറത്ത് മോശം പ്രകടനം കാഴ്ച വച്ചാല്‍ അത് പിണറായിയുടെ പ്രതിഛായയെ കാര്യമായി ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും കൂടുതലാണ്. പിണറായിയെ നീക്കി പുതിയ മുഖ്യമന്ത്രിയെ നിയമിക്കുക തുടങ്ങിയ ഹിഡന്‍ അജണ്ട കോടിയേരിയ്ക്കുണ്ടെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. കോടിയേരിയുടെ പിണറായിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന സോഷ്യല്‍ മീഡിയയും ചര്‍ച്ചയാക്കിയിട്ടുണ്ട്.
Discussion about this post