ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ പാളിച്ചകള്‍ എണ്ണിപറഞ്ഞ് അവിഭക്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭാംഗവും, ജെഎസ്എസ് നേതാവുമായ കെ.ആര് ഗൗരിയമ്മ.
നിറതോക്കിന് മുന്നിലേക്ക് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞയക്കരുതായിരുന്നുവെന്നാണ് അന്നത്തെ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരായ ഗൗരിയമ്മയുടെ വിമര്‍ശനം. പട്ടാളക്കാര്‍ കമഴ്ന്ന് കിടന്ന് വെടിവെച്ചതിനാലാണ് അന്ന് കൂടുതല്‍ ആളപായം ഉണ്ടാകാതിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.
ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍, വീഡിയോ സന്ദേശത്തിലൂടെ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുന്നപ്ര വയലാര്‍ സമരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. ഈ സമരത്തെ പുകഴ്ത്തി കുറെക്കാലം പ്രസംഗിച്ച് നടന്നിട്ടുണ്ട്. അതിനാല്‍ ഇനി കൂടുതല്‍ പറയുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ഹിന്ദു ഐക്യവേദിയ്ക്ക് ആശംസ നേര്‍ന്ന ഗൗരിയമ്മ ഇന്ത്യയുടെ നേതൃത്വത്തിലേക്ക് ഉയരാന്‍ ഹിന്ദു ഐക്യവേദിയ്ക്ക് കഴിയട്ടെ എന്ന ആശംസയും പങ്കുവച്ചു.
”ഹിന്ദു ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പണ്ടു മുതല്‍ത്തന്നെ തുടങ്ങിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരവും മറ്റും അതിന്റെ ഭാഗമാണ്. ഹിന്ദുക്കളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ച് മുന്നേറാന്‍ ഹിന്ദുഐക്യ വേദിക്ക് സാധിക്കും. സമുദായങ്ങളും മതങ്ങളും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കണം. ഇന്ത്യയുടെ നേതൃത്വത്തിലേക്ക് ഉയരാന്‍ ഹിന്ദുഐക്യവേദിക്ക് കഴിയട്ടെ
ഗൗരിയമ്മ ഹിന്ദു ഐക്യവേദി പരിപാടിയില്‍
മുന്‍ എംഎല്‍എ ഡി സുഗതല്‍. മാധ്യമപ്രവര്ത്തകന് ടി.ജി മോഹന്‍ദാസ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.
Discussion about this post