ഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. തര്‍ക്കങ്ങള്‍ കോടതിയ്ക്ക് പുറത്ത് വച്ച് മതങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യണമെന്നും ഒത്ത് തീര്‍ക്കണമെന്നും സുപ്രിം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാമന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിശ്വാസ കാര്യങ്ങളില്‍ കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജഗദീഷ് സിംഗ് ഖെഹാര്‍ നിര്‍ദേശിച്ചു. സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ഇതു സംബന്ധിച്ച് ഇരുവിഭാഗവുമായി സുബ്രഹ്മണ്യന് സ്വാമി ചര്‍ച്ച നടത്തണമെന്നും കോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങളും തയാറാണെങ്കില്‍ മാത്രം മധ്യസ്ഥതയ്ക്ക് ഇടപെടാണമെന്നും കോടതി അറിയിച്ചു
അടുത്തയാഴ്ച കോടതി ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും.
നീത്യാന്യായ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം ആയാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട് വിലയിരുത്തപ്പെടുന്നത്
Discussion about this post