ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ നിരന്തരമായി തോല്‍വി ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ വിദ്യാര്‍ത്ഥി രംഗത്ത്. ഇരുപത്തിയേഴോളം തിരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റ് വാങ്ങേണ്ടി വന്ന രാഹുല്‍ ഗാന്ധിയെ ഗിന്നസില്‍ ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിശാല്‍ ദിവാനാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിശാലിന്റെ അപേക്ഷ ഗിന്നസ് അധികൃതര്‍ സ്വീകരിച്ചതായാണ് അറിയുന്നത്.
അതേസമയം ഇത്തരത്തിലുള്ള അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ യു.എസ് ആസ്ഥാനമായുള്ള റെക്കോഡ് ബുക്ക് അധികൃതര്‍ തയ്യാറാകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
യുപിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 105 സീറ്റുകളില്‍ ഏഴെണ്ണം മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാനുള്ള അവസരം കോണ്‍ഗ്രസിന് ലഭിച്ചില്ല.
Discussion about this post