തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാര്‍ പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത്. മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞു. ക്ലാസ് എടുക്കാനായാണ് ജഡ്ജി കോളേജില്‍ പോയത്. ഇക്കാര്യങ്ങളില്‍ മഹിജയോട് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.
പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണവിന്റെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്റു കോളേജ് അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഹൈക്കോടതി ജഡ്ജിയും കോളേജ് അധികാരികളും ഒന്നിച്ചു നില്‍ക്കുന്ന ആറ് ഫോട്ടോകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നു ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ.
നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തെന്നാണ് ആരോപണം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടുദിവസമാണ് ലക്കിടി കോളേജ് പഠന യാത്ര സംഘടിപ്പിച്ചത്.
Discussion about this post