തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,800-ല്‍ അധികം ദളിത് പീഡനങ്ങള്‍. ഇതില്‍ 1,200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ 65 പട്ടികജാതി പട്ടിക വര്‍ഗ്ഗ വനവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അതേസമയം ദളിതര്‍ക്ക് നേരെയുളള പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടും പട്ടിക ജാതി കമ്മീഷന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വനവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതില്‍ 31 പേര് 15 വയസിന് താഴെയുളള കുട്ടികളാണ്. ഇവര്‍ എല്ലാവരും തന്നെ നിരന്തരം പീഡനത്തിന് ഇരയായവരാണ്.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളാണ് ദളിതര്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്നില്‍. വലിയ തോതില്‍ സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു വന്നിട്ടും പട്ടികജാതി കമ്മീഷന് നിസ്സംഗത പാലിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്.
Discussion about this post