മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കയ്യേറ്റം വ്യാപകമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് മൂന്നാറിലെത്തും. സേവ് മൂന്നാര്‍ ക്യാംപയിന്റെ ഭാഗമായാണ് കുമ്മനം മൂന്നാറിലെത്തുന്നത്. മേഖലയിലെ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറി ബഹുനില കെട്ടിടങ്ങളടക്കം നിര്‍മ്മിച്ചിരിക്കുന്ന സാഹചര്യത്തില്‍, മൂന്നാറിന്റെ വശ്യസൗന്ദര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി ക്യാപെയ്ന് നടത്തുന്നത്.
മൂന്നാറിലെത്തുന്ന കുമ്മനം ആദ്യം ഇക്കാനഗറിലെ കയ്യേറ്റം സന്ദര്‍ശിക്കും. തുടര്‍ന്ന് പള്ളിവാസലില്‍ ഭൂമി കയ്യേറി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലവും, മൂന്നാറിലെ മറ്റ് കയ്യേറ്റ മേഖലകളും സന്ദര്‍ശിക്കും.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. എന്നാല്‍ ഇതിനെതിരെ സിപിഐഎം രംഗത്തു വന്നു. മൂന്നാറിലെ കയ്യേറ്റ പ്രശ്നത്തില്‍ റവന്യൂമന്ത്രിയെ ബുദ്ധിയില്ലാത്തവനെന്നാണ് സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന് അഭിപ്രായപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ മൂന്നാര്‍ സന്ദര്‍ശിക്കും.
Discussion about this post