തിരുവനന്തപുരം: സംസ്ഥാനത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വന്‍ക്കൊള്ള നടത്തുന്നതായി റിപ്പോര്‍ട്ട്. ‘മംഗളം ടെലിവിഷന്‍’ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് മേധാവികളില്ലാത്ത സമയത്ത് ടെക്നിക്കല്‍ ഡയക്ടര്‍ ബഹുനില മന്ദിരങ്ങള്‍ക്ക് വന്‍തോതില്‍ എന്‍.ഒ.സി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 56 ദിവസങ്ങള്‍ക്കുള്ളില്‍ 99 മന്ദിരങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും ഇതുവഴി ഉദ്യോഗസ്ഥര്‍ 10 കോടി രൂപയോളം കോഴയായി തട്ടിയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 നിലയ്ക്ക് മുകളില്‍ 87 ഫഌറ്റ്, ഷോപ്പിംഗ് കോംപ്ലക്സുകള്‍, താഴെ ഷോപ്പിംഗ് കോംപ്ലക്സും മുകളില്‍ ഫ്ളാറ്റുമുള്ള കെട്ടിടങ്ങള്‍, ഒരു പഞ്ചനക്ഷത്ര ആശുപത്രി എന്നിവ അനുമതി ലഭിച്ചവയില്‍ പെടുന്നു.
മുന്‍ ഫയര്‍ഫോഴ്സ് മേധാവികളായ ജേക്കബ് തോമസും ലോക്നാഥ് ബെഹ്റയും പദവിയില്‍ നിന്ന് വിട്ടുനിന്ന സമയത്താണ് 99 ബഹുനില മന്ദിരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ നിര്‍മ്മിച്ചതിന്റെ പേരില്‍ ജേക്കബ് തോമസും ബെഹ്റും നിഷേധിച്ച കെട്ടിടങ്ങള്‍ക്കാണ് ഇവര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ പകല്‍ക്കൊള്ളയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ കെട്ടിടങ്ങള്‍ക്ക് ടെക്നിക്കല്‍ ഡയക്ടര്‍ക്ക് ഫയര്‍ അക്കാദമിയുടെ ചുമതല മാത്രമായിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷമാണ് ഈ ഉദ്യോഗസ്ഥന് ഫയര്‍ഫോഴ്സിന്റെ ചുമതല നല്‍കിയത്. യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാര്‍ ജേക്കബ് തോമസും ബെഹ്റയും ഈ കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
Discussion about this post