ലക്നൗ: യുപിയില്‍ ട്രെയിന്‍ പാളം തെറ്റി. ലക്നൗവില്‍ നിന്ന് 270കിലോമീറ്റര്‍ അകലെ മഹോബക്കും കുല്‍പഹാറിനുമിടയില്‍വച്ച് മഹാകൗശല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 18ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. മധ്യപ്രദേശിലെ ജബല്പൂരില് നിന്ന് ഡല്‍ഹിയിേലക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
Discussion about this post