ഭുവനേശ്വര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാരായ സ്ത്രീകള്‍ പൊതു നിരത്തില്‍ മര്‍ദ്ദിച്ചു. ഒഡിഷയിലെ ബാരിപാഡയിലാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ മരക്കാണ്ടി പ്രൈമറി സ്കൂളിലെ അധ്യാപകനെയാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചത്.
ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനെയാണ് മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്തത്. വടി ഉപയോഗിച്ചും ചെരുപ്പ് ഊരിയും ഇവര്‍ ദുര്‍ഗ ചരണെ മര്‍ദ്ദിച്ചു. അധ്യാപകന്റെ രണ്ട് കൈകളും രണ്ട് സ്ത്രീകള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു മര്‍ദ്ദനം. സ്ത്രീകള്‍ പിടിച്ചുവെച്ചതിനാല്‍ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ മാത്രമാണ് അധ്യാപകനായത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നും ദുര്‍ഗ ചരണെ രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Discussion about this post