ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സഹജ് എന്ന പേരില്‍ പുതിയ പേജ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഒറ്റ പേജ് മാത്രം പൂരിപ്പിച്ച് ഇനി ലളിതമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.
നേരത്തെ ഏഴ് പേജായിരുന്നു ഉണ്ടായിരുന്നത്. നോട്ട് റദ്ദാക്കിയതിന് ശേഷം രണ്ട് ലക്ഷത്തിന് മുകളില്‍ നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളും ആധാര്‍ നമ്പറും വ്യക്തമാക്കണം. ഇതോടൊപ്പം പാന്‍ നമ്പറും നല്‍കണം. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് സഹജ് ഉപയോഗിക്കാം. നേരത്തെ ശമ്പളക്കാരായ ജീവനക്കാര്‍ മാത്രമാണ് സഹജ് സമര്‍പ്പിച്ചിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് ഈ ആഴ്ച ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തും. വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമെ വിവിധ മേഖലകളില്‍ നിന്നുള്ള ആദായം മാത്രമാണ് വെളിപ്പെടുത്തേണ്ടത്.
Discussion about this post