തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരകെ എത്തിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കുന്നതായി അറിയിച്ച് സര്‍ക്കാരിനേ കത്തിലൂടെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. നേരത്തെ തന്നോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികരിക്കുകയും ഇനി സര്‍വീസിലേക്ക് തിരിച്ചെത്തില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം ഇന്നലെ നല്‍കിയിരുന്നു. ഇതിന് വിരുദ്ധമാണ് ലോക്നാഥ് ബെഹ്റയുടെ ഇന്നത്തെ പ്രതികരണം.
അതേസമയം എ.കെ. ശശീന്ദ്രന് ഉള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണ കേസില്‍ മികച്ച അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ നിക്ഷ്പക്ഷമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം കര്‍ശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും. പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി കേസിലെ ഓന്‍പത് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചാനല്‍ പ്രവര്‍ത്തകരാരും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
Discussion about this post