തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ടി എന്‍ സീമ, പി കെ ശ്രീമതി എംപി എന്നിവരാണ് പരാതി നല്‍കിയത്.
വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിപിഎം വനിതാ കമ്മീഷനെ സമീപിച്ചത്. ജമീല പ്രകാശം, ബിജിമോള്‍, കെ കെ ലതിക തുടങ്ങിയ പ്രതിപക്ഷ വനിതാ എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാര്‍ കൈയേറ്റം ചെയ്‌തെന്നാണ് പരാതി.
Discussion about this post