ഡല്‍ഹി: പുരാതന ഭാരതീയ ഋഷിയായ വാല്മീകിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ലുധിയാനയിലെ പ്രാദേശിക കോടതിയാണ് താരത്തിനെതിരേ വാറന്റ് അയച്ചിരുന്നു. ലുധിയാന പോലീസ് സംഘം മുബൈയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ രാഖി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതേത്തുടര്‍ന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒമ്പതിന് രാഖിക്കെതിരേ അറസ്റ്റ് വാറന്റ് ഇറക്കുകയായിരുന്നു. എന്നാല്‍ താരം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നു വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. ഏപ്രില്‍ 10ന് കേസില്‍ വാദം കേള്‍ക്കും.
സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള താരം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത വേഷം അണിഞ്ഞ് വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്.
Discussion about this post