വാഷിങ്ടെണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷന് ജീവനക്കാരനായ വിക്രം ജര്‍യാള്‍(26) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം.
പഞ്ചാബ് സ്വദേശിയായ വിക്രം ഇരുപത്തിയഞ്ച് ദിവസം മുമ്പാണ് യു.എസില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 6ന് പുലര്‍ച്ചെ ഒന്നരയോടെ ഷോപ്പില്‍ അതിക്രമിച്ച് കടന്ന രണ്ട് പേര് പണം അപഹരിക്കുകയും വിക്രമിന്റെ നെഞ്ചില്‍ നിറയൊഴിക്കുകയുമായിരുന്നു.
അതിനിടെ യു.എസിലെ അന്വേഷണ ഏജന്‍സിയുമായി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
Discussion about this post