ലഖ്നൗ: യുപിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് കൃത്യസമയത്തിനെത്താത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്മാര്ക്കാണ് ശിക്ഷാ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തിയിട്ടില്ലെന്ന് മനസിലായത്. തിങ്കഴാള്ച രാവിലെ 10 മണിക്ക് പരിശോധനയ്ക്കെതിയ സൂര്യപ്രതാപ് ഷാഹി കണ്ടത് മൂന്നിലൊന്ന് കസേരകളും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്നാണ് ഇവരുടെയെല്ലാം ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടത്.
കൃഷിവകുപ്പ് മന്ത്രിയെക്കൂടാതെ ന്യൂനപക്ഷവഖഫ് കാര്യമന്ത്രി മൊഹ്സിന്‍ റാസയും വകുപ്പുമായി ബന്ധപ്പെട്ട ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. മൊഹ്സിന്‍ റാസയുടെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളും വ്യത്യസ്തമായിരുന്നില്ല. ഉദ്യോഗസ്ഥര്‍ എത്താതിരുന്നതും പോരാഞ്ഞ് പല മുറികളിലും എസിയും ഫാനും അനാവശ്യമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കണ്ടെത്തി. വൈദ്യുതി പാഴാക്കിയതിന് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥതലത്തിലുള്ള അശ്രദ്ധ വളരെ കൂടുതലാണെന്നും ഇതൊരിക്കലും നീതീകരിക്കാനാവില്ലെന്നും മന്ത്രി ഷാഹി പ്രതികരിച്ചു.
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.
Discussion about this post