ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്ത് നേടാനായിരുന്നു മഹിജയുടെ സമരം. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ എന്ത് ചെയ്യാനാണ് ബാക്കിയുണ്ടായിരുന്നത്. എന്ത് ആവശ്യത്തിനായിരുന്നു സമരം. ഒരു സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു. ഡിജിപി ഓഫിസിന് മുന്നില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകിയിട്ടില്ല എന്നാണ് തന്റെ വിലയിരുത്തല്‍. താന്‍ ഇടപെട്ടാല്‍ തീരാവുന്ന പ്രശ്നമല്ല നടന്നത്.
സമരം പെട്ടെന്ന് തീരാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു. മഹിജയ്ക്കുണ്ടായ മാനസീക ബുദ്ധിമുട്ട് സര്‍ക്കാരിന് മനസിലാകുന്നുണ്ട്. എന്നാല്‍ ചിലര്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു.
കെ.എം ഷാജഹാനെതിരെ താന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന ആരോപണത്തില്‍ കഴമ്പില്ല. വൈരാഗ്യമുണ്ടെങ്കില്‍ ഇതിന് മുമ്പും നടപടി എടുക്കാമായിരുന്നു. ഡിജിപി ഓഫിസിന് മുന്നില്‍ ബഹളം ഉണ്ടാക്കിയതിനാണ് നടപടി എടുത്തത്. ഗുഢാലോചന ഉണ്ടോ എന്ന് പറയേണ്ടത് താനല്ല. പോലിസ് അന്വേഷിക്കട്ടെ. എസ്യുസിക്കാര് സ്ഥലത്ത് ഉണ്ടായിരുന്നു. ജിഷ്ണുവിന്റേത് സിപിഎം കുടുംബമായിരുന്നെങ്കില്‍ അവരെ എസ്യുസിഐ എങ്ങനെ റാഞ്ചിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post