സേലം: ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര് മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കോട്ടയം മുണ്ടക്കാട് ഏന്തയാര്‍ സ്വദേശികളായ വല്‍സമ്മ(70), ഇവരുടെ മകന് ബിനു(42), ജോണ്സണ്(21) എന്നിവരും ഇടിച്ച കാറില്‍ സഞ്ചരിച്ചിരുന്ന കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്.
കാറില്‍ ബിനുവിന്റെ മകള്‍ ഉള്‍പ്പെടെ മറ്റ് രണ്ടുപേര്‍ കൂടി യാത്ര ചെയ്തിരുന്നു. ഇവരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു.
Discussion about this post