തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം വന്നതെങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കും. വര്‍ധനയുടെ വിശദാംശം നേരത്തേ തന്നെ തയാറായിരുന്നെങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
റെഗുലേറ്ററി കമീഷന് യോഗം ഇതിനായി ഇന്ന് ചേരും. ഒരാഴ്ചക്കകം വര്‍ധന പ്രാബല്യത്തില്‍ വരും. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. റെഗുലേറ്ററി കമീഷന് സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വര്‍ധിപ്പിക്കുന്നത്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ നല്‍കിയിരുന്നില്ല. വാര്‍ഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് ബോര്‍ഡും കമീഷനും ആരംഭിച്ച തര്‍ക്കം മൂലമാണിത്.
വൈദ്യുതി നിരക്കിലും ഫിക്സഡ് ചാര്‍ജിലും വര്‍ധന വരും. സിംഗിള്‍ ഫേസിെന്റ ഫിക്സഡ് ചാര്‍ജ് മാസം 20 രൂപയില്‍നിന്ന് 30 ആക്കാനും ത്രീഫേസിന്േറത് 60-ല്‍ നിന്ന് 80 രൂപയാക്കാനുമാണ് നിര്‍ദേശം. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റുകളിലെ കുറഞ്ഞ ഉപയോഗത്തിനുള്ള ആനുകൂല്യം കിട്ടുന്ന ടെലിസ്കോപ്പിക് രീതിയായിരിക്കും. അതിനു മുകളില്‍ വരുന്നവര്‍ക്ക് എല്ലാ യൂണിറ്റിനും ഒരേ നിരക്ക് (നോണ്‍ ടെലിസ്കോപ്പിക്) നല്‍കണം. വീടുകള്‍ക്ക് മാസം 50 യൂണിറ്റ് വെര നിലവില്‍ യൂണിറ്റിന് 2.80 രൂപയാണ് നിരക്ക്. ഇത് 2.90 ആക്കാനാണ് കമീഷന് നിര്‍ദേശം. 51 മുതല്‍ 100 വരെ 3.20-ല്‍ നിന്ന് 3.50ആക്കാനും 101-150 വരെ 4.20, 4.50 ആക്കാനും 151-200 വരെ 5.80-ല്‍ നിന്ന് 6.10 ഉം 201-250 വരെ ഏഴ് രൂപയായിരുന്നത് 7.30 ആക്കാനുമാണ് നിര്‍ദേശം. മാസം 250ന് യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 300 യൂണിറ്റ് വരെ അഞ്ചു രൂപയായിരുന്നത് 5.50 ആവും. 350 യൂണിറ്റ് വരെ 5.70 രൂപയില്‍ നിന്ന് 6.20 ഉം 400 യൂണിറ്റ് വരെ 6.10 6.50ഉം ആയി ഉയരും. 500 യൂണിറ്റിന് മേല്‍ നിരക്ക് വര്‍ധന വേണ്ടെന്നാണ് നിര്‍ദേശം. മറ്റു വിഭാഗങ്ങളുടെ നിരക്കിലും മാറ്റം വരും. ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ ഫിക്സഡ് ചാര്‍ജില്‍ വര്‍ധനയുണ്ടാവില്ല. 4924 കോടിയുടെ കമ്മിയാണ് ബോര്‍ഡിന് നികത്തി നല്കാന് ബാക്കിയുള്ളത്.
Discussion about this post