അബുജ : നൈജീരിയയിലെ ഭീകര സംഘടനയായ ബൊക്കോ ഹറാമിനെ ഒരുമാസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ലുഡ്ലക്ക് ജോനാഥന്. ബൊക്കോ ഹറാം പിടിച്ചെടുത്ത പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറം തീവ്രവാദ സംഘം ദുര്‍ബലമായി വരികയാണെന്നും ജോനാഥന് ബിബിസിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദികളുടെ ആക്രമണത്തില്‍ വടക്കു കിഴക്കന്‍ നൈീജിയയില് സൈന്യം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകിയെന്ന് ജോനാഥന് സമ്മതിച്ചു.അവരുടെ ബാഹ്യമായ സ്വാധീനം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ വൈകിപ്പോയി. ആഭ്യന്തര യുദ്ധത്തിനു ശേഷം നൈജീരിയ ഒരു യുദ്ധത്തിനും പോയിട്ടില്ല. തങ്ങള്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നില്ല. അതിനാല്‍ സൈന്യത്തെയും വ്യോമസേനയെയും പുനര്സജ്ജമാക്കേണ്ടതുണ്ടായിരുന്നുവെന്നും ജോനാഥന് പറഞ്ഞു.
Discussion about this post