സച്ചിന് ടണ്ടുല്ക്കറുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ‘സച്ചിന്: എ ബില്യണ്‍ ഡ്രീംസിന് ആശംസ അറിയിച്ച് സ്റ്റൈല്‍ മന്നന് രജനികാന്ത്.
‘സച്ചിന്: എ ബില്യണ്‍ ഡ്രീംസിന് എന്റെ എല്ലാ ആശംസകളും’ എന്നാണ് രജനീകാന്തിന്റെ ട്വീറ്റ്. ‘നന്ദി തലൈവാ, തമിഴ് പതിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു.’ എന്ന് സച്ചിന്രജനികാന്തിന് മറുപടിയും നല്കി.
Dear @sachin_rt , my best wishes for the success of 'Sachin … a billion dreams'. God bless.
— Rajinikanth (@rajinikanth) April 18, 2017
Thank you Thalaiva. Hope you enjoy this in Tamil. @superstarrajini #TamilTrailer https://t.co/eeUpqIA8mW https://t.co/x75DK1LpmJ
— Sachin Tendulkar (@sachin_rt) April 18, 2017
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ജീവിതം സ്ക്രീനിലെത്തിക്കുന്ന ‘സച്ചിന്: എ ബില്യണ്‍ ഡ്രീംസ്’ മെയ് 26നാണ് തീയേറ്ററുകളിലെത്തുക.
ജെയിംസ് എര്സ്കിന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഏതാനും ദിവസം മുന്‍പ് പുറത്തെത്തിറങ്ങിയിരുന്നു. ജന്മനാടായ മുംബൈയില്‍വെച്ച് സച്ചിന് തന്നെയായിരുന്നു ട്രെയ്ലര് പുറത്തിറക്കിയത്.
ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ കൂടാതെ തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. എ.ആര് റഹ്മാനാണ് സംഗീതം
Discussion about this post