മഹാഭാരതത്തില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേ ഒള്ളൂവെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. മഹാഭാരതം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും എം.ടി.വാസുദേവന്‍ നായരും ഇന്ത്യയിലേക്ക് ഓസ്കര് കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാമൂഴത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. ഒരു പ്രാദേശിക റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേ ഒള്ളൂവെന്ന് എല്ലാ മലയാളികളെപ്പോലെയും താനും വിശ്വസിക്കുന്നു. ആ വിശ്വാസം പരിപൂര്‍ണമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രൊഡക്ഷന്‍ഹൗസുകളെയും താരങ്ങളെയും കണ്ടിരുന്നു. അവരൊക്കെ ചോദിച്ചു, നിങ്ങള്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിനെ ഭീമനാക്കുന്നത്, ബോളിവുഡില്‍ മറ്റുതാരങ്ങളില്ലേ…ഞാന്‍ പറയുന്നു രണ്ടാമൂഴം സിനിമയാക്കുകയാണെങ്കില്‍ അത് മോഹന്‍ലാലിനെ വച്ച് മാത്രമേ ചെയ്യൂ. അത് എന്ന് നടന്നാലോ അന്ന്. അതല്ലെങ്കില്‍ ഈ തിരക്കഥ എംടി സാറിന് തിരിച്ചുകൊടുക്കു. ഇതു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം വികാരഭരിതനായിരുന്നു. അദ്ദേഹവും ഇതുകേട്ടുകൊണ്ടിരിക്കുകയാണല്ലോ? ലാലേട്ടനുളളിലെ കലാകാരന് ഏറ്റവും കൂടുതല്‍ ചലഞ്ച് ചെയ്യുന്ന റോള്‍ ആയിരിക്കും ഇതെന്നും ശ്രീകുമാര്‍ മേനോന് പറയുന്നു.
ഒരു ചടങ്ങില്‍വച്ചാണ് ബി ആര് ഷെട്ടിയെ കണ്ടുമുട്ടിയത്. ആ സമയത്ത് മഹാഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടാമൂഴത്തിന്റെ കാര്യം അദ്ദേഹത്തോട് പറയുന്നത്. അങ്ങനെ രണ്ടാമൂഴത്തിന്റെ തിരക്കഥ താന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതിന് ശേഷം ബി ആര് ഷെട്ടി പറഞ്ഞത് ഈ സിനിമ എന്നു തുടങ്ങാം എന്നാണ്. ഒരു പൂ ചോദിച്ചവന് പൂക്കാലം കിട്ടിയ അവസ്ഥയായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു.
നമ്മള് മഹാഭാരതം സിനിമയാക്കുമ്പോള്‍ അത് കാണിക്കുന്നത് ഇന്ത്യയുടെ സംസ്കാരം കൂടിയാണ്. അതാണ് ലോകം കാണാന്‍ പോകുന്നത്. അതൊരിക്കലും രണ്ടാംകിടയാകരുത്. തലമുറകള്‍ വന്നുപോയാലം പുതുമ നശിക്കാത്ത ക്ലാസിക് ആയി ഈ ചിത്രം മാറണം. അതിനെന്ത് വേണം എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു 850 കോടിയാകും. അപ്പോള്‍ അദ്ദേഹം പറഞ്ഞു ആയിരം കോടി ഞാന്‍ മാറ്റിവയ്ക്കാം. എം ടി സാര്‍ വളരെ വികാരാധീനനായി. മോഹന്‍ലാല്‍ സാറിന് ഒരുപാട് സന്തോഷമായി. അദ്ദേഹത്തെ ഇത്രയേറെ സന്തോഷത്തോടെ ഞാന്‍ കണ്ടിട്ടില്ല.
ആയിരം കോടിയുടെ ചിത്രം. പക്ഷെ പണത്തൂക്കംകൊണ്ടുമാത്രമല്ല രണ്ടാമൂഴം എന്ന ചിത്രം വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ. രണ്ടാമൂഴത്തിന്റെ തിരക്കഥയും അതിലെ ഭീമനും ഓസ്കര് പുരസ്കാരമെത്തിക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ശ്രീകുമാര്‍ മേനോന്. പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ സിനിമയാക്കാമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി.യില്നിന്ന് വാങ്ങിയത്. പക്ഷെ 2020-ല്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടനില്ലെങ്കിലും എന്നെങ്കിലും ഇത് സിനിമയാക്കാമെന്ന പ്രതീക്ഷയാണ് എം.ടിക്ക് ഉണ്ടായിരുന്നതെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ വിലപിടിപ്പുള്ള താരങ്ങള്‍ക്ക് പുറമെ രാജ്യാന്തരതാരങ്ങളും ഉണ്ടാകും. രാജ്യാന്തര ഏജന്‍സിയുടെ കൂടെ സഹായത്താലാണ് താരനിര്‍ണയം പൂര്‍ത്തികരിക്കുകയെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
Discussion about this post