ലോകകപ്പ് ക്വര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലണ്ടിന് മികച്ച വിജയം.143 റണ്‍സിനാണ് കരീബിയന്‍ ടീമിനെ കീവിസ് തറപറ്റിച്ചത്. ന്യൂസിലണ്ട് മുന്നോട്ട് വച്ച 394 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 30 ഓവറില്‍ 250റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗിനും വിന്‍ഡീസിന് രക്ഷിയ്ക്കാനായില്ല. 33 പന്തില്‍ നിന്ന് 61 റണ്‍സാണ് തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ നിന്ന് ഗെയില്‍ അടിച്ചെടുത്തത്.
ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കരസ്ഥമാക്കിയ ബൗളറായി.
നേരത്തെ ഡബിള്‍ സെഞ്ച്വറി നേടിയ മാര്ട്ടിന് ഗുപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കീവിസിനെ വലിയ സ്കോറിലെത്തിയത്. ഗുപ്റ്റില്‍ പുറത്താവാതെ 237 റണ്‍സ് നേടി. 163 പന്തില്‍ നിന്നാണ് ഗുപ്റ്റില്‍ ഇത്രയും റണ്‍സ് നേടിയത്.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും ബൗളര്‍മാരെ നിഷ്കരുണം കൈകാര്യം ചെയ്ത ഗുപ്റ്റില്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ഒരു ബാറ്റ്സ്മാന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു.
വില്ല്യംസന് 33 റണ്‍സും, ടെയ്ലര് 42 റണ്‍സും നേടി.
ഈ വിജയത്തോടെ ന്യൂസിലണ്ട് സെമി ഫൈനലില്‍ കടന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് കീവിസിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഇന്ത്യ ഓസിസിനെ നേരിടും.
Discussion about this post