ശ്രീനഗര്‍ : സാംബയിലെ സൈനിക ക്യാമ്പിനു ഇന്ന് ആക്രമണം നടത്തിയ രണ്ടു ഭീകരരെ വധിച്ചു.ഇന്ന് പുലര്‍ച്ചെ 5.40 ഓടെയാണ് സൈനിക ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്. സാംബയിലെ മെസാര്‍ സൈനിക ക്യാമ്പിനു നേരെ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. നാലു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്.ഇതില്‍ രണ്ട് പേരെ വധിച്ചു. ബാക്കിയുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഭീകരരുടെ ആക്രമണത്തില്‍ രാവിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മറ്റൊരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Discussion about this post