തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി രാജ് മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് എതിര്‍പ്പ്. ഇതേതുടര്‍ന്ന് കോര്പ്പറേഷന് ഭരണസമിതിയിലുള്ള മണിയന് പിള്ള രാജു ,ഷാജി കൈലാസ് തുടങ്ങിയവര്‍ അടക്കമുള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നുവെന്നാണ് സൂചന.
ഉണ്ണിത്താനെ ചെയര്‍മാനായി അംഗീകരിക്കാനാവില്ലെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്. രാഷ്ട്രീയമേഖലയില്‍ നിന്നുള്ളവര്‍ സിനിമാ മേഖലയില്‍ കടന്നു വരുന്നത് അംഗീകരിക്കാനാകില്ല. സിനിമാ മേഖലയിലുള്ളവര്‍ മാത്രം സിനിമാ മേഖലയുടെ ചെയര്‍മാനായാല്‍ മതിയെന്നുമാണ് ഇവരുടെ നിലപാട്.
Discussion about this post