
ഡല്‍ഹി: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ 25 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത മാവോയിസ്റ്റ് ആക്രമണത്തിനുള്ള തിരിച്ചടിയായി മാവോയിസ്റ്റ് നേതാക്കളെ കണ്ടെത്തി തിരിച്ചടിക്കാൻ സുരക്ഷാസേനക്ക് കേന്ദ്ര നിര്‍ദ്ദേശം നല്‍കി.
ലക്ഷ്യം വയ്ക്കേണ്ട മാവോയിസ്റ്റ് നേതാക്കളുടെ ‘ഹിറ്റ് ലിസ്റ്റ്’ തയാറാക്കി തിരിച്ചടിക്കാനാണ് സുരക്ഷാ സേനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
മാവോയിസ്റ്റുകളുടെ സൗത്ത് ബസ്തർ കമാൻഡർ രഘു, ജാഗർഗുണ്ട ഏരിയ കമ്മിറ്റി പാപ്പാ റാവു, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ഹിഡ്മ ഫസ്റ്റ് ബറ്റാലിയൻ കമാൻഡർ തുടങ്ങിയവർക്കെതിരെ ശക്തമായ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം.
Discussion about this post