കൊല്‍ക്കത്ത: ബംഗാളില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസുമായോ മറ്റ് മതേതരത്വ കക്ഷികളുമായോ കൂട്ടു ചേരാന്‍ യാതൊരു തടസ്സങ്ങളുമില്ലെന്ന് സിപിഐഎം. വര്‍ഗീയത പരത്തുന്ന ബിജെപിക്കെതിരെ തൃണമൂലിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ബംഗാള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.
ഞങ്ങള്‍ ഇടതുപക്ഷം, ഇടതുമുന്നണിയിലുള്ള പാര്‍ട്ടികളും പുറത്തുള്ള ഇടത് പാര്‍ട്ടികളും ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ ജനങ്ങളെ ജീവിതവും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും സൂര്യകാന്ത് മിശ്ര പറഞ്ഞു.
തങ്ങള്‍ വിഭാവനം ചെയ്യുന്ന വിശാല സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഞങ്ങള്‍ മുപ്പത്തിയഞ്ച് വര്‍ഷം ഭരിച്ചപ്പോള്‍ ബിജെപി ബംഗാളില്‍ ഇല്ലായിരുന്നുവെന്നും സൂര്യകാന്ത് മിശ്ര പറഞ്ഞു.
Discussion about this post