തൊടുപുഴ: മന്ത്രി എംഎം മണിയുടെ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഉപദേശകന് വരുന്നു. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തലവേദനയാകുന്നത് പരിഹരിക്കാനാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തല്‍. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല.
എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന് ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എഴുതി തയ്യാറാക്കിയല്ല മണി പ്രസംഗിക്കുന്നത്. ഇത് കൊണ്ട് ആരോടും ആലോചിക്കാതെയുള്ള പ്രസ്താവനകളാണ് മണിയെ കുടുക്കിലാക്കുന്നത് എന്ന ആലോചനയാണ് ഒപ്പം സഞ്ചരിക്കുന്ന സഹായിയെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
പ്രസംഗങ്ങളും മറ്റും തയ്യാറാക്കുന്നതിനു വേണ്ടി ഒരാളെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് മണി ചില മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post