തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം. സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആരാണ് ഇപ്പോള്‍ ഡിജിപി എന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ട് തവണ ഈ ചോദ്യം ചോദിച്ചെങ്കിലും മുഖ്യമന്ത്രി ഉത്തരം പറയാതെ അവഗണിച്ചു. നിസ്സാര വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി അവതരിപ്പിക്കുകയാണ് പ്രതിപക്ഷം എന്ന പരിഹാസവും മുഖ്യമന്ത്രി പങ്കുവച്ചു.
ആരാണ് ഡിജിപി എന്ന് മുഖ്യമന്ത്രിയ്ക്ക് പോലും അറിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.
സെന്‍കുമാറിനെ നീക്കിയ ഉത്തരവുകള്‍ റദ്ദാക്കി കൊണ്ടായിരുന്നു സുപ്രിം കോടതി സെന്‍കുമാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഡിജിപിയായി ലോകനാഥ് ബഹ്റയെ നിയമിച്ച ഉത്തരവും ഇതോടൊപ്പം കോടതി റദ്ദാക്കിയിരുന്നു.
ബെഹ്റ പോലിസ് മേധാവി സ്ഥാനത്ത് തുടരുന്നുവെന്നതില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്ന ആശയകുഴപ്പമുണ്ട്.
Discussion about this post