പൊലീസിന് വീഴ്ചകളുണ്ടായെന്ന് വീണ്ടും നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതംകഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണമുണ്ടാകില്ല-മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെ നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളാത്തതാണ് കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി പറയുന്നു. ഡിജിപി ആയിരുന്ന ഒരാള്‍ക്ക് പൊലീസിന്റെ ഉപദേശകനാകാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.
Discussion about this post