കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുത്തിച്ചക്കുറിച്ച കവിത കേരളമൊട്ടുക്ക് ബിജെപി പ്രചരണത്തിനെത്തിക്കും.
ബിജെപിയുടെ കര്‍മപദ്ധതിയായ ജലസ്വരാജിന്റെ പ്രചാരണത്തിന് വേണ്ടിയാണ് കുമ്മനം വീണ്ടും കവിതയെഴുതിയത്. ‘അമ്മേ നിന് മടിയില്‍ തലചായ്ച്ചുറങ്ങാന്‍ എന്നുമെന്‍ മനം കൊതിച്ചിരുന്നു, അമ്മയ്ക്കൊരായിരം പൊന്‍ദീപ നാളങ്ങള്‍ എന്നും ജ്വലിച്ചിപ്പു കാത്തിരുന്നു..’ എന്നാണ് ഗാനം തുടങ്ങുന്നത്. എം.കെ. അര്‍ജുനനാണ് സംഗീതം
കലാഭവന്‍ സാബുവാണ് പാടിയിരിക്കുന്നത്. ജലസ്വരാജിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും കുമ്മനത്തിന്റെ പാട്ടുള്ള സിഡിയെത്തും. നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ സിഡി പ്രകാശനം ചെയ്തു.
Discussion about this post