ബ്രിസ്ബെയ്ന്‍: ഭീകര വിരുദ്ധ പദ്ധതികള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ഇതിനായുള്ള പദ്ധതികള്‍ അടിയന്തരമായി ആവിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക.
ബ്രസല്‍സിലായിരുന്നു യോഗം. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഫ്രാന്‍സിലും ബെല്‍ജിയത്തിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ഭീകരാക്രമണം തടയാന്‍ നിരവധി പദ്ധതികള്‍ ചര്‍ച്ച ചെയ്തതായി വിദേശ നയമേധാവി ഫെഡറിക മൊഗെറിനി പറഞ്ഞു. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഫെഡറിക മൊഗെറിനി പറഞ്ഞു. അറബ് രാജ്യങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച കരാറില്‍ മൊഗെറിനിയും അറബ് ലീഗ് ജനറല്‍ സെക്രട്ടറി നബീല്‍ എലാറബിയും ഒപ്പുവച്ചു. തീവ്രവാദത്തിനെതിരെ അടുത്തമാസം 12ന് ചേരുന്ന പ്രത്യേക ഉച്ചകോടിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Discussion about this post