കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലായിരുന്നു സുധാകരന് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന കോണ്‍ഗ്രസിന് ജനാധിപത്യത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാനാകുമെന്നും സുധാകരന് ചോദിച്ചു.
25 വര്‍ഷമായി ജനാധിപത്യം പുലരാത്ത പാര്‍ട്ടിയാണിത്. പാര്‍ട്ടിക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത സംഘടനാഘടനയാണ് ഇപ്പോഴുമുളളത്. അറുപതും എണ്‍പതും ഭാരവാഹികളുളള ഡിസിസിയും അതിലുമേറെ വരുന്ന കെപിസിസിയും എന്തിനാണെന്ന് പരിശോധിക്കണം.
സമരം നടത്തുമ്പോള്‍ ഭാരവാഹികളെല്ലാം വന്നാല്‍ കുറച്ച് ആളുകളുണ്ടാകും. അല്ലാതെ ഈ കമ്മിറ്റി എന്ത് ആവേശമാണ് ഉണ്ടാക്കുന്നതെന്നും സുധാകരന് ചോദിച്ചു.
Discussion about this post