പനാജി: പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവ പോലീസ്. വടക്കന്‍ ഗോവ പോലീസ് മേധാവി കാര്‍ത്തിക് കശ്യപയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 34-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
മദ്യപിച്ച് നടക്കുന്ന വിനോദസഞ്ചാരികള്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്നതും കടല്‍ത്തീരങ്ങളില്‍ പൊട്ടിയ കുപ്പിച്ചില്ലുകള്‍ അപകടത്തിന് ഇടയാക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരാതികളെ തുടര്‍ന്നാണ് നടപടി.
ജനപ്രതിനിധികളും വിനോദസഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും പോലീസും ചേര്‍ന്നുള്ള യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. കടലോരത്ത് മദ്യശാലകള്‍ നടത്തുന്നവരും യോഗത്തില്‍ നടപടിക്ക് അനുകൂലമായി പ്രതികരിച്ചിരുന്നു.
Discussion about this post