ചണ്ഡീഗഢ്: കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചണ്ഡീഗഡിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിക്കത്ത്.
നഴ്സായി ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിക്കണം, അതിനായി പെണ്‍കുട്ടിയുടെയും തന്റെയും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പ്രധാനമന്ത്രി പ്രത്യേക ദൂതന്മാരെ വീടുകളിലേക്ക് അയക്കണമെന്നതാണ് ഈ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.
കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമായതിനാല്‍ നേരിട്ട് പ്രധാനമന്ത്രിക്ക് ഈ പരാതി എത്തുമെന്നതില്‍ സംശയമില്ല. ആവശ്യമുള്ള പരാതികളില്‍ പ്രധാനമന്ത്രി വേണ്ട നടപടികളും എടുക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് വിവാഹം നടത്തിക്കൊടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഒരു പരാതി ലഭിക്കുന്നത്.
Discussion about this post