വത്തിക്കാന്‍ സിറ്റി : വധശിക്ഷയെ അംഗീകരിക്കാനാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷനുള്ള കത്തിലാണ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചത്. കമ്മിഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വയരക്ഷയ്ക്ക് എന്ന തത്വം, വധശിക്ഷയ്ക്കു മതിയായ ന്യായീകരണമല്ല. അപ്പോള്‍ നടത്തിയ അതിക്രമത്തിനല്ല വധശിക്ഷ നല്‍കുന്നത്, പണ്ടെന്നോ നടത്തിയതിനുള്ളതാണ്. ആധുനിക ജയിലുകള്‍ വധശിക്ഷയുടെ ആവശ്യം ഇല്ലാതാക്കുന്നു. വധശിക്ഷ ഇരകള്‍ക്ക് നീതി നല്‍കുന്നില്ല, പകരം പ്രതികാര മനോഭാവത്തെ ഊട്ടിവളര്‍ത്തുകയാണ് ചെയ്യുന്നത്. കൊല്ലാന്‍ ശരിയായ വഴിയുണ്ടെന്നു വിചാരിച്ച്, ഏതു വിധം വധശിക്ഷ നടപ്പാക്കണമെന്നുവരെ ചിലര്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഒരാളെ കൊല്ലാന്‍ മാനുഷികമായ ഒരു വഴിയുമില്ലെന്നും അദ്ദേഹം കത്തിലൂടെ വിശദീകരിക്കുന്നു.
വധശിക്ഷയെ നേരത്തെയും മാര്‍പാപ്പ എതിര്‍ത്തിരുന്നു. വധശിക്ഷ ഒരു വിയക്തിയുടെ സ്വതന്ത്ര്യത്തെയും , പ്രതീക്ഷകളെയും കവര്‍ന്നെടുക്കുന്നുവെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട് .
Discussion about this post