പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആര്.എസ്.എസിനുനേരേ അസത്യപ്രചാരണം നടത്തുകയാണെന്ന് ആര്.എസ്.എസ്. പ്രാന്ത സഹകാര്യ വാഹക് എം.രാധാകൃഷ്ണന്. കേരളത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ സി.പി.എമ്മാണെന്നും എം.രാധാകൃഷ്ണന് പറഞ്ഞു. തലവൂരില്‍ നടന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രഥമവര്‍ഷ സംഘ ശിക്ഷാവര്‍ഗ് സംസ്ഥാന ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മിക്ക വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നിലും സി.പി.എമ്മാണെന്ന് കമ്മിഷന് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് ആര്.എസ്.എസ്. വര്‍ഗീയവികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘത്തെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണ് വൈദേശിക ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന സി.പി.എമ്മെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടി സംഘം പ്രവര്‍ത്തകര്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ മറ്റുള്ളവര്‍ മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന സത്യം മറക്കരുതെന്നും എം.രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്‍ ഡയറക്ടറും എസ്.എന്‍.ഐ.ടി. അക്കാദമിക് ചെയര്‍മാനുമായ ഡോ. കേശവ് മോഹന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹക് ടി.വി.പ്രസാദ്ബാബു, വര്‍ഗ് അധികാരി ജി.വാസുപിള്ള, പ്രാന്തീയ സഹകാര്യ വാഹക് പി.എന്‍.ഈശ്വര്‍, അരുണ്‍കുമാര്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Discussion about this post