ഡല്‍ഹി: ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെയ് 26 ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായി സംസ്ഥാനങ്ങളോട് തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നത്.
ഇന്ത്യന്‍ ജനസംഖ്യയുടെ 65% 35 വയസ്സില്‍ താഴെയുള്ള യുവാക്കളാണ്. രാജ്യത്തിന്റെ ഈ മാനവശേഷിയും പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യയുടെ ആഭ്യന്തരശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കണം എന്നതാണ് നരേന്ദ്രമോദിയുടെ ആഗ്രഹം.
സ്കില്‍ ഇന്ത്യ പദ്ധതി ഇതിനകം തന്നെ നല്ലരീതിയില്‍ മുന്നോട്ട് നീങ്ങുകയാണ്. ടൂറിസം, രത്നങ്ങള്‍, ജ്വല്ലറി, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി മൂന്നു വര്‍ഷ കര്‍മ്മപരിപാടിയുമായി നീതി ആയോഗും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post