മോഹന്‍ലാല്‍ സിനിമകള്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന തെലുങ്കില്‍ മമ്മൂട്ടിയ്ക്ക് ബ്രേക്കാവുമെന്ന് കരുതിയ പുതിയ നിയമത്തിന്റെ തെലുങ്ക് ഡബിംഗ് ചിത്രത്തിന്റെ പരസ്യ പ്രചരണത്തില്‍ മമ്മൂട്ടിയ്ക്ക് അവഗണന. മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ പുതിയ നിയമം തെലുങ്ക് ഡബ്ബിംഗ് പതിപ്പ് പുറത്തിറങ്ങുന്നത് മമ്മൂട്ടി ചിത്രമായല്ല നയന്‍താരയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ്.
റിലീസിന് മുന്നോടിയായി പുറത്തുവന്ന ടീസറുകളിലൊന്നും മമ്മൂട്ടി ഇല്ല. പുതിയ നിയമത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. മേയ് റിലീസാണ് ചിത്രം. തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയ്ക്ക് തെലുങ്കിലുള്ള സ്വീകാര്യത മുതലെടുക്കാനാണ് വാസുകി എന്ന പേരില്‍ നയന്‍താരയ്ക്ക് പ്രാധാന്യം നല്‍കി ചിത്രം തെലുങ്കിലെത്തിക്കുന്നത്.
https://www.youtube.com/watch?v=gyaCTR6_Is4
തെലുങ്ക് പതിപ്പിന്റെ പോസ്റ്റര്‍ റിലീസിലും മമ്മൂട്ടിക്ക് ഇടമില്ല. നയന്‍താരയുടെ ചിത്രം മാത്രമാണ് പോസ്റ്ററുകളില്‍ ഉള്ളത്.
വരുണ്‍ തേജ് ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നയന്‍താരയ്ക്ക് തെലുങ്കില്‍ വീണ്ടും നല്ല വരവേല്‍പ്പ് ലഭിക്കുന്ന ചിത്രമായിരിക്കും വാസുകിയെന്നാണ് വരുണ്‍ തേജ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് പറയുകയും ചെയ്തു.
എസ് ആര്‍ മോഹന്‍ ആണ് തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ നിര്‍മ്മാതാവ്. ശ്രീറാം സിനിമാസ് ആണ് തെലുങ്കിലെ ബാനര്‍. തെലുങ്ക് മാധ്യമങ്ങളും നയന്‍താരയുടെ തെലുങ്ക് ചിത്രമെന്ന നിലയിലാണ് വാസുകിയെ വിശേഷിപ്പിക്കുന്നത്
Discussion about this post