കൊച്ചി : ഹര്‍ത്താല്‍ ദിനത്തില്‍ പൊതു ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയെ ഡി.ജി.പി താക്കീത് ചെയ്തു. മേലാല്‍ ഇത്തരത്തിലുള്ള വികാര വിക്ഷോഭം കാണിക്കരുതെന്ന് ഡി.ജി.പി പറഞ്ഞു.ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു താക്കിത് ചെയ്തത്.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നടത്തിയ സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ അങ്കമാലിയില്‍ വെച്ചായിരുന്നു സംഭവം. ഹര്‍ത്താലിനിടെ പ്രതിഷേധം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെയും വഴിയാത്രക്കാരേയും വൃദ്ധരേയുമെല്ലാം യതീഷ് ചന്ദ്ര ഓടിച്ചിട്ട്് തല്ലുകയായിരുന്നു.
Discussion about this post