ചെന്നൈ: റെയ്ഡിനു പിന്നാലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം നേരിടുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് പോയി. കാര്‍ത്തിയുടെ വീട്ടിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടന്നതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഇന്ന് പുലര്‍ച്ചെ കാര്‍ത്തി ലണ്ടനിലേക്ക് പോയത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യാത്രയാണെന്നും പെട്ടെന്നുള്ളതല്ലെന്നും ചിദംബരം പറയുന്നു. യാത്രയ്ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളുകള്‍ക്ക് മുന്‍പേ ടിക്കറ്റ് എടുത്തിരുന്നു. താന്‍ വൈകാതെ തിരിച്ചുവരുമെന്നും കാര്‍ത്തിയും അറിയിച്ചു.
ഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ പ്രൊമോഷന് ബോര്‍ഡിന്റെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മൗറീഷ്യസില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അവസരം ഒരുക്കിയെന്നും അതുവഴി സ്ഥാപനത്തില്‍ നിന്നും കാര്‍ത്തി കോഴ കൈപ്പറ്റിയെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
കാര്‍ത്തിക്കും മുഖര്‍ജി ദമ്പതികള്‍ക്കുമെതിരെ സി.ബി.ഐ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ജീവനക്കാരെ സ്വാധീനിച്ചു, പെരുമാറ്റദൂഷ്യം, അനധികൃതമായി പ്രതിഫലം കൈപ്പറ്റല്‍ എന്നീ കുറ്റങ്ങഴാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപയുടെ ബൗച്ചര്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു. കാര്‍ത്തിക്ക് ബന്ധമുള്ള അഡ്വാന്റ്റേജ് സ്ട്രാറ്റെജി് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ പേരിലായിരുന്നു വൗച്ചര്‍. 305 കോടി രുപയുടെ ഇടപാടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി സി.ബി.ഐ ജോയിന്‍.റ് ഡയറക്ടര്‍ വിനീത് വിനായക് പറഞ്ഞു.
Discussion about this post