സിക്കിം: തീവ്രവാദി ആക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന അർദ്ധ സൈനിക വിഭാഗങ്ങളിലെ സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് കേന്ദ്രസർക്കാർ തീരുമാനം അറിയിച്ചത്.
സൈനികരുടെ വീരമൃത്യുവിന് സഹായധനം ഒരിക്കലും ഒരു പരിഹാരമല്ല . എങ്കിലും രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞവരുടെ കുടുംബങ്ങൾ കഷ്ടതയനുഭവിക്കാൻ പാടില്ലെന്നും രാജ്നാഥ് വ്യക്തമാക്കി.
സിക്കിമിൽ ഇൻഡോ -ടിബറ്റൻ ബോർഡർ പോലീസ് സൈനിക സമ്മേളനത്തിലാണ് രാജ്നാഥിന്റെ പ്രഖ്യാപനം. 34,000 കോൺസ്റ്റബിൾമാർക്ക് ഹെഡ്കോൺസ്റ്റബിളായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
ഇന്തോ-ചൈന അതിർത്തിയിൽ സുരക്ഷ സാഹചര്യം വിലയിരുത്തിയ രാജ്നാഥ് സിംഗ് കൂടുതൽ സൗകര്യങ്ങൾ വരും ദിനങ്ങളിൽ സൈനികർക്ക് ലഭ്യമാക്കുമെന്നും അറിയിച്ചു.
Discussion about this post