പത്തനംതിട്ട: പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി. 54 ദിവസം മുമ്പ് അടക്കം ചെയ്യപ്പെട്ട തലവൂര്‍ നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹം കാണാതെ പോയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം മരിച്ച കുഞ്ഞേലിയുടെ വീടിനടുത്തു നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തിയ വിശ്വാസികളാണ് കല്ലറ പൊളിഞ്ഞ നിലയില്‍ കണ്ടത്. ശവപ്പെടി തുറന്നു കിടക്കുകയായിരുന്നുവെന്ന് വിശ്വാസികള്‍ പറഞ്ഞു.
Discussion about this post