തിരുവനന്തപുരം: തിയേറ്റർ വിഹിതത്തെ ചൊല്ലി വീണ്ടും തർക്കം. തുടർന്ന് മൾട്ടിപ്ലക്സുകളിൽ നിന്ന് സിനിമകൾ പിൻവലിച്ചു. നിലവിൽ ഓടിക്കൊണ്ടിരുന്ന ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളും പുതിയ മലയാള ചിത്രങ്ങളുമാണ് പിൻവലിച്ചത്. വിതരണക്കാരും നിർമാതാക്കളും മൾട്ടിപ്ലക്സുകൾക്ക് സിനിമകൾ നൽകില്ലെന്ന് അറിയിച്ചു.
തിയേറ്റർ വിഹിതത്തെ ചൊല്ലിയാണ് നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി തർക്കം. മൾട്ടിപ്ലക്സുകൾ ആദ്യത്തെ ആഴ്ചയിൽ 55 ശതമാനം തിയേറ്റർ വിഹിതമാണ് തിയേറ്റർ ഉടമകൾ നൽകുന്നത്. രണ്ടാമത്തെ ആഴ്ച 45 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 30 ശതമാനം വിഹിതവുമാണ് നൽകുന്നത്.
എന്നാൽ ഇത് വലിയ നഷ്ടമാണെന്നും മറ്റ് തിയേറ്ററുകളെപ്പോലെ തന്നെ ആദ്യത്തെയാഴ്ച 60 ശതമാനം വിഹിതവും രണ്ടാമത്തെ ആഴ്ച 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവും നൽകണമെന്നാണ് തിയേറ്റർ ഉടമകളും വിതരണക്കാരും ആവശ്യപ്പെടുന്നത്.
Discussion about this post