പാലക്കാട്: പാര്‍ട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കല്പിച്ച് സിപിഎം. കുഴല്‍മന്ദത്ത് തോട്ടുപാലത്തെ കര്‍ഷകനായ വിജയനും കുടുംബത്തിനും നേരെയാണ് പാര്‍ട്ടിയുടെ അപ്രഖ്യാപിത ഊരുവിലക്ക്.
വിജയനും കുടുംബവും പതിറ്റാണ്ടുകളായി സിപിഎം അനുഭാവികളായിരുന്നു. എന്നാല്‍ ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2015-ല്‍ ഇവര്‍ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനു ശേഷം തങ്ങളെ നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് വിജയനും കുടുംബവും പറയുന്നത്. പാര്‍ട്ടി വിട്ട ശേഷം വീടിന് നേരെ പലതവണ കല്ലേറുണ്ടായി, വാഴകൃഷിയടക്കമുള്ളവ നശിപ്പിച്ചെന്നും വിജയന് പറയുന്നു.
കുടുംബക്കാരുടേതടക്കം ആരുടെ വിവാഹത്തിലും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് വിജയന് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച പ്രദേശവാസി കൂടിയായ ഒരു ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നുവെങ്കിലും താനോ കുടുംബമോ പങ്കെടുത്താല്‍ വേറെയാരും വിവാഹവുമായി സഹകരിക്കില്ലെന്ന് പാര്ട്ടിക്കാര് അവരെ ഭീഷണിപ്പെടുത്തിയതായും വിജയന് പറയുന്നു.
തുടര്‍ന്ന് കത്ത് നല്കി തന്നെ വിവാഹം ക്ഷണിച്ച ബന്ധു തന്നെ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും വിജയന് വ്യക്തമാക്കി. തന്റെ മക്കളേയും അവരുടെ സുഹൃത്തുകള്‍ തന്നെ റോഡില്‍ വച്ച് തല്ലുന്ന അവസ്ഥയാണുള്ളതെന്നും വിജയന് പറയുന്നു.
അതേസമയം വിജയന് പറയുന്ന പ്രശ്നം പരിശോധിക്കുമെന്ന് ആലത്തൂര്‍ എംഎല്‍എ കെ.ഡി.പ്രസന്നന് പറഞ്ഞു. സിപിഎമ്മുകാരനായ വിജയനും കുടുംബവും പാര്‍ട്ടി വിട്ടത് ശരിയാണ്. അതിന് ശേഷം വിജയന്റെ മക്കളുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ ചെറുപ്പക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് അവിടെയുള്ള ചെറുപ്പക്കാര്‍ ഇവര്‍ക്കെതിരാണ്. ഈ കൂട്ടത്തില്‍ സിപിഎമ്മുകാര്‍ മാത്രമല്ല എല്ലാ പാര്ട്ടിക്കാരുമുണ്ടെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.
Discussion about this post